May 30, 2026

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പു വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ  ക്ഷണിച്ചു. പ്രായം 20നും 56നുമിടയില്‍.. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി, സുവോളജിയിലോ ഫിഷറീസിലോ ബിരുദം, എസ്.എസ്.എല്‍.സിയും ഫിഷറീസ് വകുപ്പിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലേക്കാണ് നിയമനം. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ജൂണ്‍ 12നകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍.04936 255214.04936 255084
വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2019-2020  വര്‍ഷത്തേയ്ക്കുള്ള  വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍,എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍  പി.ജി കോഴ്‌സുകള്‍ പഠിക്കുന്നവര്‍  യോഗ്യത കോഴ്‌സിനുള്ള  സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ആഗസ്‌ററ് 30 നകം ജില്ല ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കണം.ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍  പുതുക്കുന്നതിനുള്ള അപേക്ഷയും നല്‍കണം. (പാരലല്‍  സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്നവര്‍  അപേക്ഷിക്കേണ്ടതില്ല) അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും  811307211, 0495 2372480 നമ്പറുകളില്‍ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *