രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ്.
കോഴിക്കോട്:
വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി 7,8,9 തിയ്യതികളിൽ എത്തും. 7 ന് ഉച്ചയ്ക്ക് 1.30 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് 3 ന് കാളികാവ്, 4.30 ന് നിലമ്പൂർ, 5.30 എടവണ്ണ, 6.30 ന് അരിക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോഡ് മാർഗ്ഗം കൽപ്പറ്റയിലേക്ക് തിരിക്കും. താമസം കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ്.
*8/6/19*
രാവിലെ 10 ന് വയനാട് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെൻ്റർ സന്ദർശനം.
11- കൽപ്പറ്റ ടൗൺ
11.30- കമ്പളക്കാട്
12.30- പനമരം
2.00- മാനന്തവാടി
3.00- പുൽപ്പള്ളി
4.00- സുൽത്താൻ ബത്തേരി
-കൽപ്പറ്റ റസ്റ്റ് ഹൗസിൽ താമസം-
*9/6/19*
10.00- ഈങ്ങാപ്പുഴ
11.30- മുക്കം
തുടർന്ന് കരിപ്പൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ മടങ്ങും. രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ.പി.സി.സി പ്രസിഡൻ്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.





Leave a Reply