November 9, 2026

ജെ.സി.ഐ കൽപ്പറ്റ പരിസ്ഥിതി ദിനാചരണം നടത്തി

0
ജെ.സി.ഐ കൽപ്പറ്റ പരിസ്ഥിതി ദിനാചരണം നടത്തി
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ മരത്തൈകളുടെ വിതരണവും, മുൻവർഷങ്ങളിൽ കൽപ്പറ്റ ബൈപാസിൽ വെച്ചു പിടിപ്പിച്ച തൈകളുടെ പരിപാലനവും, മരത്തൈ നടലും സംഘടിപ്പിച്ചു.കൽപ്പറ്റ ടൗണിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.ചടങ്ങിൽ വയനാട് അസിസ്റ്റന്റ് കൺസെർവേറ്റർ ഫോറെസ്റ്റ് ശ്രീ.എം രാജീവ്‌, വയനാട് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ ജസ്റ്റിൻ പി എ , ഫോറെസ്റ്റ് ഓഫീസർ ശ്രീ. മനോജ്‌ എന്നിവർ സന്നിഹിതരായിരുന്നു.ജെസിഐ കൽപ്പറ്റ പ്രസിഡന്റ്‌ കെവി വിനീത്, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് കിഴക്കേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
റോയ് ജോസഫ്, ,റെനിൽ മാത്യൂസ്, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ,  രാധാകൃഷ്ണൻ,ജയൻ കോണിക, ശ്രീജിത്ത്‌ ടിഎൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *