November 9, 2026

വര്‍ണ്ണാഭമായി തരിയോട് ജി എല്‍ പി സ്കൂളിലെ പ്രവേശനോത്സവം

0
വര്‍ണ്ണാഭമായി തരിയോട് ജി എല്‍ പി സ്കൂളിലെ പ്രവേശനോത്സവം
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: തരിയോട് ഗവ. എല്‍ പി സ്കൂളിലെ പ്രവേശനോത്സവം നവാഗത വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. സ്കൂള്‍ തല പ്രവേശനോത്സവം പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം അദ്ധ്യക്ഷത വഹിച്ചു.

പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഒട്ടേറെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ തരിയോട് ജി എല്‍ പി സ്കൂളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പുതുതായി ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വൈത്തിരി ഉപജില്ലാ തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സ്കൂളിന് സാധിച്ചിരുന്നു. ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വി കെ സി നന്മ പുരസ്ക്കാരം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്ക്കാര്‍വും ലഭിച്ചിരുന്നു.

പ്രധാനാധ്യാപകന്‍ ശശികുമാര്‍ സ്വാഗതവും സി സി ഷാലി നന്ദിയും പറഞ്ഞു. എം പി കെ ഗിരീഷ്കുമാര്‍, എം മാലതി, സിനി അനീഷ്, ലീന ബാബു, നയന ആന്‍റണി, എന്‍ നിഷാദ്, സി പി രഞ്ജിനി, കെ കെ ഷീന, പി ബി അജിത, ടി സുനിത, ഷമീന, സ്മൈല, ജസീന, വി പി ചിത്ര, ആയിഷ, റൈഹാനത്ത്, മുബീന, പ്രജിഷ തുടങ്ങിയവര്‍ സംസാരിച്ചു…

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *