വനം വകുപ്പിലെ അഴിമതി അന്വേഷണം വേണമെന്ന്; സി.പി.ഐ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വനം വകുപ്പിൽ നോർത്ത് വയനാട് വനം ഡിവിഷനിൽ വ്യാപകമായ അഴിമതി നടക്കുണ്ടന്നും അന്വേഷണം നടത്തണമെന്നും സി.പി.ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ബേഗൂർ റെയിഞ്ചിൽ താൽക്കാലിക വാച്ചർമാരുടെ മസ്റ്ററോൾ തയ്യാറക്കുന്നതിലും താൽക്കാലിക വാച്ചർമാരുടെ ജോലിയിലും വലിയ അഴിമതിയാണുള്ളത്. ബേഗൂർ റെയിഞ്ചിന്റെ പരിധിയിലുള്ള മക്കിമലയിലെ മുനിശ്വരൻകുന്ന് വനം സംരക്ഷണസമതിയുടെ പ്രവർത്തനവും അന്വേഷണ വിധേയമാക്കണം. യഥാസമയം റജിസ്ട്രേഷൻ പുതുക്കുകയോ ജനറൽ ബോഡി വിളിച്ചു ചേർത്ത് വരവുചെലവ് കണക്ക് അവതരിപ്പിക്കുകയോ ചെയ്യാറില്ലെന്നും പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ നാല് വാച്ചർമാരുള്ളിടത്ത്  രണ്ട് പേരെ മാത്രം രാവും പകലും കഷ്ടപ്പെടുത്തുകയാണ്. മുമ്പ് ടൂറിസ്റ്റുകൾക്കായി ഇവിടെ നിർമ്മിച്ചിട്ടുള്ള ഹട്ടുകൾ പാടേ തകർന്ന നിലയിലാണ്. മുമ്പ് ഇത് സഞ്ചാരികൾക്ക് നൽകിയിരുന്നുവെങ്കിലും  ഇപ്പോൾ ഇത് പാടേ തകർത്തിരിക്കുകയാണ്. വനം വകുപ്പിന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വ നിലപാടിൽ സർക്കാരിനു ലഭിക്കേണ്ടുന്ന പതിനായിരങ്ങളുടെ വരുമാനമാണ് നഷ്പ്പെടുന്നത്.മക്കിമലയിലെ വനം വകുപ്പിന്റെ പരിധിയിലുള്ള ടൂറിസത്തെ തകർത്ത് സമീപത്തുള്ള സ്വകാര്യ വൻകിട റിസോർട്ടുകാർക്ക് പ്രോൽസാഹനം നൽകുന്ന വനം വകപ്പു ഉദ്യോഗസ്ഥരുടെ നിലപാടും പ്രവർത്തനവും വനംവകുപ്പിന്റെ സ്ഥലത്തേയക്കുള്ള റോഡ് റിസോർട്ടു ഉടമകൾ അറ്റകുറ്റപണി നടത്തിയാൽ കർശന നടപടി സ്വീകരക്കേണ്ട ഉദ്യോഗസ്ഥർ ഇതൊക്കെ കണ്ടില്ലെന്നു നടപടിക്കുകയാണ്. വനം വകുപ്പിലെ ജീവനക്കാർക്ക് ദിവസവും ഭക്ഷണം വെക്കലും വിളമ്പലും നടത്തുന്ന താൽക്കാലിക വാച്ചർമാർ വരെയുണ്ട്. വാച്ചർമാർക്ക് മസ്റ്ററോൾ എഴുതി ശമ്പളം നൽകുന്നതിലെ ക്രമക്കേടും അന്വേഷിക്കണം. ഇത് സംബന്ധിച്ച് നടപടിക്കായി സി.പി.ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി പരാതി നൽകുമെന്നും അറിയിച്ചു.യോഗത്തിൽ ലോക്കൽ സെക്രട്ടറി  പി.ദിനേശ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.  പി. റയീസ് അധ്യക്ഷത വഹിച്ചു. തോമസ് നിരപ്പേൽ, ജയിംസ് അയനിക്കൽ എന്നിവർ പ്രസംഗിച്ചു.മാനന്തവാടി - പ്രളയദുരിതാശ്വാസത്തിന് ഒരു കൈതാങ്ങായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറി തിരഞ്ഞെടുത്ത പത്ത് ചിത്രകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രരചനയും അവയുടെ വിൽപ്പനയും സംഘടിപ്പിക്കുന്നു. ആഗസ്ത് 28 ന് ...
Read More
കൽപ്പറ്റ:നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.ആറുമാസം മുൻപ് കൽപ്പറ്റ നഗരസഭയുടെ പിണങ്ങോട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും ബൈപ്പാസിലെ കെട്ടിടത്തിലേക്ക് വ്യാപാരം മാറ്റുമ്പോൾ ...
Read More
കൽപ്പറ്റ:നടവയൽ  ചിറ്റാലൂർക്കുന്ന് പുന്നോലിൽ സണ്ണി (50) നിര്യാതനായി .സംസ്കാരം നടത്തി .ഭാര്യ: മേരി ,മക്കൾ: അഭിജിത്ത് ,അമൽജിത്ത് .സഹോദരങ്ങൾ: ഗ്രേസി ,ജോണി ,ബേബി ,ആനി, ദേവസ്യ ,ഷീനാ  ...
Read More
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും ...
Read More
.മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയുടെ അഞ്ച് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് ക്യൂബിക് മീറ്റര്‍ വലിപ്പത്തില്‍ ...
Read More
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത ...
Read More
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്ര സംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15  മുതല്‍ 29 വരെ. യോഗ്യത ...
Read More
 'മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. വീട്ടില്‍ ഇനി ഒരിക്കലും എത്താന്‍ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്. എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണ് ...
Read More
മീനങ്ങാടി :   സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴില്‍ ചീരാംകുന്നില്‍  സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ  അബ്ദുള്‍ ജലീല്‍മോര്‍  ഗ്രീഗോറിയോസ്   ചാപ്പലിന്‍റെ  ശിലാസ്ഥാപനത്തിന്‍റേയും  വടക്കന്‍ ...
Read More
. മേപ്പാടി : പുത്തുമല ദുരന്തത്തിൽ പഠനോപകാരങ്ങൾ നഷ്‌ടപ്പെട്ട വെള്ളാർമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 120 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും എംഎസ്എഫ് നൽകി.കൂടപിറപ്പുകളുടെ കൂടെ നിൽക്കാം ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *