April 26, 2024

വിദ്യാഭ്യാസ സഹായം നല്‍കി

0
കാവുംമന്ദം: കിടപ്പ് രോഗികളുടെ ആശ്രിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി. പ്രസിഡന്റ് ഷമീം പാറക്കണ്ടിക്ക് പഠനോപകരണങ്ങള്‍ കൈമാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബത്തിന്റെ ആശ്രയമായ കുടുംബ നാഥനോ, നാഥയോ കിടപ്പിലായതോടെ പഠനത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ മുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയിലൂടെ സഹായിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ മറ്റുള്ളവരെ പോലെ ആഘോഷിക്കുന്നതിനുള്ള ഭക്ഷണക്കിറ്റുകളും സമ്മാനങ്ങളുമൊക്കെ ഇത്തരം കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിനൊപ്പമാണ് ഈ പദ്ധതി കൂടെ നടപ്പിലാക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരികയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്. പി കെ മുസ്തഫ, കെ ടി ഷിബു, തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *