March 29, 2024

മാനന്തവാടി നഗരസഭയിലെ എംപ്ളോയ്മെന്റ് നിയമനം യു. ഡി. എഫ്. കൗൺസിലർമാർ പ്രക്ഷോഭത്തിലേക്ക്.

0

മാനന്തവാടി: നഗരസഭയിൽ എംപ്ളോളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടിജന്റ് വർക്കർ, സാനിറ്ററി വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു ബോർഡ് രൂപീകരണത്തിൽ ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ച  ഭരണ സമിതി      നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യുഡിഎഫ് കൗൺസിലർമാർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.ബോർഡ് രൂപീകരണത്തിൽ യുഡിഎഫ് കൗൺസിലർമാരെ ഉൾപ്പെടുത്താതെ ചെയർമാൻ സി പി എം കൗൺസിലർമാരായ സ്റ്റിയറിംഗ് കമ്മിറ്റിയെ ഏകപക്ഷിയമായി പ്രഖ്യാപിച്ചതിൽ തങ്ങൾ സെക്രട്ടറിക്ക് വിയോജന കുറിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് റീജ്യണൽ ജോയിന്റ് ഡയരക്ടർക്ക് പരാതി നൽകും. മുൻ സിപ്പൽ കൗൺസിൽ യോഗം കൂടിക്കാഴ്ചയുടെ മാനദണ്ഡം നിശ്ചയിക്കണമെന്നാണ് മുൻസിപ്പൽ ആക്ടിലും, റൂളിലും പറഞ്ഞിരിക്കുന്നത്.യോഗത്തിൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയതുമാണ്. എന്നാൽ ചെയർമാൻ മാനദണ്ഡം നിശ്ചയിക്കാൻ തയ്യാറായില്ല.സി പി എം പാർട്ടി പറയുന്നത് മാത്രമാണ് കൗൺസിൽ യോഗത്തിൽ പ്രവർത്തിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നതിന് വേണ്ടിയാണ് ഏക പക്ഷീയമായി ഇന്റർവ്യു ബോർഡ് രൂപീകരിച്ചത്. 15 സ്ഥിര നിയമനങ്ങളാണ് നടത്താൻ പോകുന്നത്. സുതാര്യമായി നടത്തേണ്ട നിയമനങ്ങൾ ലക്ഷങ്ങൾ കോഴ വാങ്ങിച്ച് വൻ അഴിമതിക്ക് കളമൊരുക്കുകയാണ് സി പി എം നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, പി വി ജോർജ്ജ്, കടവത്ത് മുഹമ്മദ്, വി യു ജോയി, ഹരിചാലിഗദ്ധ, ശ്രീലത കേശവൻ, ഷീജ ഫ്രാൻസിസ്, സ്റ്റെർവിൻ സ്റ്റാനി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *