March 29, 2024

വൈത്തിരിയിൽ ഇന്നും വാഹനാപകടത്തിൽ ഒരാൾ മരിച്ചു: സഹോദരന്റെ കൺമുമ്പിൽ മരിച്ചത് റിസോർട്ട് ജീവനക്കാരി.

0
കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ വൈത്തിരിയിൽ ഇന്നും വാഹനമിച്ച് ഒരാൾ മരിച്ചു. 
വൈത്തിരി തളിപ്പുഴ കൃഷ്ണൻ നമ്പ്യാരുടെ മകൾ പ്രീത (43) ആണ് മരിച്ചത്. ലക്കിടിയിൽ വച്ചായിരുന്നു അപകടം.ലക്കിടി ഉപവൻ റിസോർട്ട് ജീവനക്കാരിയാണ്. രാവിലെ സഹോദരന്റ ജീപ്പിൽ വന്നിറങ്ങി 
ജോലിക്ക് പോകവേ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു  . ഉടൻതന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയും വൈത്തിരിയിൽ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ലോട്ടറി വിൽപനക്കാരനായ സുനിൽകുമാറാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ ടിപ്പർലോറിയിടിച്ച് മരിച്ചത്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *