March 29, 2024

ദേശീയപാതയിലെ അപകടമേഖല തിരിച്ചറിയാൻ പരിശോധന തുടങ്ങിയതായി വയനാട് ആർ.ടി.ഒ.

0
കൽപ്പറ്റ :സ്ഥിരം വാഹനാപകടം നടക്കുന്ന വൈത്തിരി ലക്കിടി പ്രദേശങ്ങളിലെ ചിലയിടങ്ങൾ അപകട മേഖലയാക്കി പ്രഖ്യാപിക്കുമെന്ന് വയനാട് ആർ.ടി.ഒ. ജെയിംസ് പറഞ്ഞു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും  പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും പോലീസിനെയും പങ്കെടുപ്പിച്ച് അപകട നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും  ആർ.ടി. ഒ പറഞ്ഞു. മഴക്കാലമാകുന്നതോടെ ചുരത്തിൽ അപകടം കുറക്കുന്നതിനും ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.തുടർച്ചയായി കഴിഞ രണ്ട് ദിവസങ്ങളിൽ അപകട മരണങ്ങൾ ഉണ്ടായ പശ്ചാതലത്തിലാണ് നടപടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *