April 24, 2024

കെ എസ് യു കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരംു പോലീസും തമ്മില്‍ ഉന്തും തള്ളും

0
കല്‍പ്പറ്റ. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ നിന്നും പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ അശാസ്ത്രീയമായ മാറ്റങ്ങള്‍ പിന്‍വലിക്കുക, ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക്് ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിലേക്ക് തള്ളിയ റാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കയ്യാങ്കളി. കെ എസ് യു സംസ്ഥാന സെക്രട്ടറി ലേണല്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അമല്‍ ജോയി അധ്യക്ഷനായിരുന്നു .നിഖില്‍ തോമസ്, ഗൗതം ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *