April 19, 2024

കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം നടത്തി

0
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 'അരങ്ങ് 2019' കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 35 ഡിവിഷനുകളില്‍നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദികൂടിയായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന   വാര്‍ഷികാഘോഷം. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ പി.കെ സുമതി, എല്‍സി പൗലോസ്, കൗണ്‍സിലര്‍മാരായ ടിന്റു രാജന്‍, ബിന്ദു സുധീര്‍ ബാബു, വി.പി ജോസ്, റിനു ജോണ്‍, ശാന്ത ഗോപാലന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നീതു മനോജ്, ഷീബ ചാക്കോ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *