April 26, 2024

14 മുതൽ യോഗാ വാരാചരണം.

0
അന്താരാഷ്ട്ര യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ജില്ലയില്‍ ജൂണ്‍ 14 മുതല്‍ 21 വരെ യോഗാവാരാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ജൂണ്‍ 14ന് വൈകീട്ട് 3 ന് നടത്തുന്ന വിളംബരജാഥ  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 17 ന് യോഗ ട്രെയിനര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കുകയും പരിശീലനം ലഭിച്ച ട്രെയിനര്‍മാര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് യോഗ ഡെമോണ്‍സ്‌ട്രേഷന്‍ നല്‍കും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി യോഗ ബോധവല്‍ക്കരണ ക്ലാസ്സുകളും ക്വിസ് പ്രോഗ്രാമുകളും നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *