April 16, 2024

62 പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി.

0

ഏഴു തദ്ദേശസ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. തവിഞ്ഞാല്‍, നൂല്‍പ്പുഴ, എടവക, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തുകളുടെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 62 രണ്ടാം ഘട്ട പ്രപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 2019-20 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍പ്ലാന്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. വൃക്കരോഗികളുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ജീവനം പദ്ധതി നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണം പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.പി ഷാജു, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *