April 24, 2024

നൗഷാദിനും ഷംസുദ്ദീനും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുരസ്ക്കാരം.

0
കൽപ്പറ്റ :  
വയനാട്  ജില്ലയിൽ രണ്ട് വ്യക്തികൾക്കും രണ്ട് സ്ഥാപനങ്ങൾക്കും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുരസ്ക്കാരം.എടവക കൊണിയൻ മുക്ക് നൗഷാദ് ചാത്തുള്ളിൽ, കെല്ലൂർ എടവട്ടൻ ഷംസുദീൻ എന്നിവർക്കും വയനാട് എച്ച്.ഡി.എഫ്.സി.ബാങ്കിനും, മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിനുമാണ് ലോക രക്തദാന ദിനത്തോടനുബന്ധിച്ചുള്ളരക്തദാനം മഹാദാനം ജില്ലയിൽ രണ്ട് വ്യക്തികൾക്കും രണ്ട് സ്ഥാപനങ്ങൾക്കും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുരസ്ക്കാരം.എടവക കൊണിയൻ മുക്ക് നൗഷാദ് ചാത്തുള്ളിൽ, കെല്ലൂർ എടവട്ടൻ ഷംസുദീൻ എന്നിവർക്കും വയനാട് എച്ച്.ഡി.എഫ്.സി.ബാങ്കിനും, മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിനുമാണ് ലോക രക്തദാന ദിനത്തോടനുബന്ധിച്ചുള്ള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുരസ്ക്കാരങ്ങൾ ലഭിച്ചത്. പുരസ്ക്കാര ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് നടക്കും.ലോക രക്തദാന ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് മാനന്തവാടിയിൽ വെച്ച് നടക്കും.

മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറാണ് ചാത്തുള്ളിൽ നൗഷാദ്, കെല്ലൂരിലെ പൊതുപ്രവർത്തകനാണ് എടവട്ടൻ ഷംസുദീൻ രണ്ട് പേരും കഴിഞ്ഞ പത്ത് വർഷമായി മാനന്തവാടിയിലെ സ്ഥിരം രക്ത ദാദാക്കളും മാനന്തവാടി ബ്ലഡ് ഡോണേഷൻ ഫോറം ഭാരവാഹികളുമാണ്.മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെ സ്ഥിരം സാനിധ്യവുമാണ് ഇരുവരും. ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്ക് രക്തം ആവശ്യമുണ്ടോ എത്തിക്കാൻ സന്നദ്ധമായി നൗഷാദും, ഷംസുദ്ദീനും, പിന്നെ മാനന്തവാടിയിലെ തന്നെ ഓട്ടോ ഡ്രൈവറായ എം.പി.ശശികുമാറും ഉണ്ടാവും. മൂന്ന് പേരും ബ്ലഡ് ഡോണേഷൻ ഫോറം ഭാരവാഹികളുമാണ്.ഇവർ വിളിച്ചാൽ ഏത് സമയ രക്തം നൽകാൻ തയ്യാറായി മാനന്തവാടിയിലെ തന്നെ ഒരു പറ്റം ഓട്ടോ ഡ്രൈവർമാരും സദാ സജ്ജരുമാണ്. ഏറ്റവുമധികം രക്തദാനം നടത്തിയതിനാണ് നൗഷാദിനും, ഷംസുദീനും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുരസ്ക്കാരം ലഭിച്ചത്.പുരസ്ക്കാരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ജീവിതം ഇനിയുള്ള കാലവും രക്തദാന പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കുമെന്നും ഇരുവരും പറയുന്നു.

ഏറ്റവുമധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനാണ് വയനാട് എച്ച്.ഡി.എഫ്.സി.ബാങ്കിനും, മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിനും പുരസ്ക്കാരങ്ങൾ ലഭിച്ചത്.. പുരസ്ക്കാര ചടങ്ങ്  തിരുവനന്തപുരത്ത് നടക്കും.ലോക രക്തദാന ദിനാചരണം ജില്ലാതല ഉദ്ഘാടനം  മാനന്തവാടിയിൽ  നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news