April 20, 2024

ഡോ.നല്ല തമ്പി തേരയ്ക്ക് ഉചിതമായ സ്മാരകം ഉണ്ടാകണം.:എം.കെ.ദാസൻ

0
കൽപ്പറ്റ:
വിവിധ സർക്കാരുകൾ നടപ്പാക്കാതിരുന്ന 1975 ലെ ആദിവാസി ഭൂ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതി വരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് അടിത്തറയിടുകയും തന്റെ ജീവിതകാലം മുഴുവൻ സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾക്കായി നിലകൊള്ളുകയും ചെയ്ത വയനാടിലെ ജനകീയ ഡോക്ടർ ആയിരുന്ന ഡോ.നല്ല തമ്പി തേരക്ക് ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് CPI(ML) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ പറഞ്ഞു.
കല്പറ്റയിലെ കളക്ടേറ്റിനു മുന്നിലെ തൊവരിമല ഭൂസമരപ്പന്തലിൽ നടന്ന നല്ല തമ്പി തേര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാം പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് സ്വാഗതമാശംസിച്ചു. പി.എം.ജോർജ്, എൻ.ഡി.വേണു, എം.കെ.ഷിബു, കെ.വി. പ്രകാശൻ എന്നിവരും പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *