April 27, 2024

സിക്കിൾ സെൽ ദിനാചരണം 19-ന് മാനന്തവാടിയിൽ

0
കൽപ്പറ്റ:  ആരോഗ്യവകുപ്പും കുടുംബശ്രി മിഷനും സിക്കിൾ സെൽ പേഷ്യൻറ്സ്
അസോസിയേഷനും സംയുക്തമായി ജൂൺ 19ന് മാനന്തവാടി കമ്യൂണിറ്റി ഹാളിൽ വെച്ച് സികിൾ
സെൽ ദിനാചരണം സംഘടിപ്പിക്കും. സംഗമം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ
ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  മാനന്തവാടി നഗരസഭ ചെയർമാൻ വി. ആർ പ്രവീജ് അദ്ധ്യക്ഷത വഹിക്കും.
കുടുംബശ്രീ  ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന
സർക്കാർ കുടുംബശ്രി വഴി നടപ്പാക്കുന്ന റിലേഷൻഷിപ്പ് കേരള പദ്ധതിയിൽ അരിവാൾ രോഗികളെ
ഉൾപ്പെടുത്തി കുടുതൽ അയൽകൂട്ടങ്ങൾ രൂപീകരിക്കുകയും ഇവർക്കായി കുടുംബശ്രി
നൂട്രിമിക്സ് യൂണിറ്റുകൾ തയ്യാറാക്കുന്ന അമൃതം ന്യൂട്രിമിക്സ് പാക്കറ്റുകളുടെ വിതരണവും
ചടങ്ങിൽ നടക്കും. സംഗമത്തിൻറെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ, ഡി.പി.എം അഭിലാഷ്,
എന്നിവർ ക്ളാസുകൾ കൈകാര്യം ചെയ്യും.
വാർത്ത സമ്മേളനത്തിൽ സിക്കിൾ  സെൽ പേഷ്യൻറ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി,
കുടുംബശി അസിസ്റ്റൻറ് ജില്ല മിഷൻ കോർഡിനേറ്റർമാരായ കെ.ടി മുരളി, ഹാരിസ് കെ.എ
കുടുംബശ്രീ പ്രോഗ്രാം മാനേജർ സുഹൈൽ പി.കെ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *