April 25, 2024

വെള്ളമുണ്ട അല്‍ കറാമ ഡയാലിസിസ് സെന്‍റര്‍ 20-ന് നാടിന് സമര്‍പ്പിക്കും

0
 അല്‍ കറാമ 
ഡയാലിസിസ് സെന്‍റര്‍
20-ന് നാടിന്  സമര്‍പ്പിക്കും
മാനന്തവാടിഃ ജീവ കാരുണ്യ മേഖലയില്‍ വയനാടിന്‍റെ നാഴികക്കല്ലായി അല്‍ കറാമ ഡയാലിസിസ് സെന്‍റര്‍.വയനാട്  ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗജന്യ ഡയാലിസിസ് സെന്‍റര്‍ വെള്ളമുണ്ടയില്‍ ഈ മാസം 20 ന് നാടിന് സമര്‍പ്പിക്കും.ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം പ്രമുഖ വ്യവസായി ഗള്‍ഫാര്‍മുഹമ്മദലി നിര്‍വ്വഹിക്കും. സെന്‍ററിനോടനുബന്ധിച്ച സ്പെഷ്യല്‍ സ്കൂള്‍ പ്രൊഫ.. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും.
ഒമാന്‍ ആസ്ഥാനമായുള്ള അല്‍ കറാമ ചാരിറ്റബിള്‍ മാനേജിംങ് ഡയറക്ടര്‍ കുനിങ്ങാരത്ത് അബ്ദുല്‍ നാസറാണ് ഡയാലിസിസ് സെന്‍ററും സ്പെഷ്യല്‍ സ്കൂളും നിര്‍മ്മിച്ചു നല്‍കിയതെന്ന് ഭാരവാഹികള്‍  കൽപ്പറ്റയിൽ  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 വെള്ളമുണ്ട പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയറും വടകര തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റുമാണ് സ്ഥാപനങ്ങളുടെ മേല്‍ നോട്ടം.
പടിഞ്ഞാറത്തറ,വെള്ളമുണ്ട, തൊണ്ടര്‍ നാട്,എടവക പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസും അനുബന്ദ  പരിചരണങ്ങളും ലഭിക്കും.
വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിനു സമീപമാണ് ഡയാലിസിസ് സെന്‍ററും സ്പെഷ്യല്‍ സ്കൂളും നിര്‍മിച്ചത്.
20ന് രാവിലെ 11 നാണ് ഉദ്ഘാടന  പരിപാടി. ഡയാലിസിസ് മെഷീന്‍ സ്വിച്ച് ഓൺ  കര്‍മ്മം ഒ.ആര്‍ .കേളു എം.എല്‍.എ നിര്‍വ്വഹിക്കും.
ഡയാലിസിസ് നടത്തിപ്പിനുള്ള ആദ്യ ഫണ്ട് ഐ.സി . ബാലകൃഷ്ണന്‍ എംഎല്‍എ ഏറ്റു വാങ്ങും.ആര്‍ഒ പ്ലാന്‍റ് സ്വിച്ചോണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബി നസീമയും  ഫിസിയോ തറാപ്പി സെന്‍റര്‍ ഉദ്ഘാടനം  ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഈസ് അഹമ്മദും നിര്‍വ്വഹിക്കും.ആംബുലന്‍സിന്‍റെ  താക്കോല്‍  ഒമാനിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പിഎം ജാബിര്‍ കെെമാറും.
കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമ്മല്‍, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, എംഎല്‍എമാര്‍,  തദ്ധേശ സ്ഥാപന പ്രതിനിധികള്‍, അല്‍ കറാമ എംഡി കുനിങ്ങാരത്ത് അബ്ദുല്‍ നാസര്‍, സബ് കലക്ടര്‍ എന്‍എസ്കെ ഉമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍  അല്‍ കറാമ ചാരിറ്റബ്ള്‍ ട്രസ്റ്റ് എംഡി കുനിങ്ങാരത്ത് അബ്ദുല്‍ നാസര്‍,സ്വാഗത സംഘം ഭാരവാഹികളായ  കെസി മായിന്‍ ഹാജി, കെെപ്പാണി ഇബ്രാഹീം, മംഗലശ്ശേരി നാരായണന്‍, വെള്ളമുണ്ട പെയിന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ എകരത്ത് മൊയ്തു ഹാജി,സെക്രട്ടറി പി.ജെ വിന്‍സെന്‍റ്,ട്രഷറര്‍ കെ .ചന്ദ്രശേഖരന്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *