July 16, 2026

അവാര്‍ഡ് നേടിയ പി.ജെ മാനുവല്‍ പള്ളിക്കമാലിനെ ആദരിച്ചു.

0
അവാര്‍ഡ് നേടിയ പി.ജെ മാനുവല്‍ പള്ളിക്കമാലിനെ ആദരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ


സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഏര്‍പ്പെടുത്തിയ നാടന്‍ സസ്യയിനങ്ങളുടെ സംരക്ഷകന്‍ ജൈവവൈവിധ്യ സംരക്ഷകന്‍ എന്ന വിഭാഗത്തില്‍ 2018-2019 വര്‍ഷത്തെ അവാര്‍ഡ് നേടിയ പി.ജെ മാനുവല്‍ പള്ളിക്കമാലിനെ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി നടത്തിയ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ മൊമന്റോ നല്‍കി. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജില്‍സണ്‍ തൂപ്പുങ്കര, ആമിന അവറാന്‍, ആഷാ മെജോ, പഞ്ചായത്ത് അംഗം കെ.ആര്‍ ജയപ്രകാശ്, എച്ച്.ബി പ്രദീപ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ, ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധി സി.എസ് അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *