March 28, 2024

‘അര്‍ധജന്മങ്ങള്‍’ ടെലിഫിലിം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

0
Img 20190618 Wa0612.jpg

കല്‍പ്പറ്റ: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജനനം പ്രകൃതിയുടെ സൃഷ്ടിയാണെന്നും അവര്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നുള്ള ഓര്‍മപ്പെടുത്തലുമായി നിര്‍മിച്ച 'അര്‍ധജന്മങ്ങള്‍' എന്ന ടെലിഫിലിം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 24 ന് വൈകിട്ട് ആറിന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ടെലിഫിലിമിന്റെ പ്രഥമ പ്രദര്‍ശനം നടക്കുമെന്ന് സംവിധായകന്‍ ശശി കാവുമന്ദം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്ജന്‍ഡറുകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് സാധാരണ ജനങ്ങള്‍ക്ക് ഇന്നും തിരിച്ചറിയാനാകാത്ത പ്രതിഭാസമാണ്. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍നിന്നും അവരെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. പലപ്പോഴും അവരുടെ ജീവനും അപകടത്തിലാകാറുണ്ട്. ശശി കാവുമന്ദമാണ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്‌ലൈന്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുരേന്ദ്രന്‍, തോമസ് കോട്ടത്തറ, രമേശ് മേപ്പാടി, എം.എസ്. വേണു, ജോര്‍ജ് ജോയല്‍, വിവേക്, വിഷ്ണു, വേദിക്, മോഹനന്‍, ടി.വി.ആര്‍. വാര്യര്‍, സ്റ്റാനി മാനന്തവാടി, ഇര്‍ഷാദ്, സുധീഷ്പണിക്കര്‍, രവി, ജോസ്, ഷൈലജ, ഷേര്‍ളി, ഹിമ, റിതു, സിന്ധു നമ്പ്യാര്‍, റോസ്ഹാന്‍സ്, നന്ദന, സുചിത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടി.ഡി. രാധാകൃഷ്ണന്‍, കെ. രമേഷ്, എം.എസ്. വേണു തുടങ്ങിയവരും സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *