May 15, 2024

അരുണ ചിന്തകൾ: ആർട്ട് എക്സിബിഷൻ ആരംഭിച്ചു

0
Img 20190619 Wa0079.jpg

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ അരുൺ വി.സി യുടെ ആർട്ട് എക്സിബിഷൻ ആരംഭിച്ചു.

ആധുനിക ചിത്രകലയുടെ സങ്കേത  വൈവിദ്ധ്യവും ഭാഷാ നൂതനത്വവും സാമൂഹ്യ പ്രതിനിധാനവും ഉൾക്കൊള്ളുന്ന പെയിന്റിംഗുകളാണ് അരുണ ചിന്തകൾ എന്ന പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അക്രിലിക് മീഡിയത്തിലാണ് രചനകൾ നടത്തിയിട്ടുള്ളത്.

ചിത്രരചന, ഫോട്ടോഗ്രഫി, സംഗീതം, എഴുത്ത് എന്നീ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ അരുൺ വി.സി കാട്ടിക്കുളം സ്വദേശിയാണ്. കേരളത്തിനകത്തും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അരുണിന്റെ politics of the small എന്ന പ്രദർശനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചെറിയ ജീവികളുടെ ലോകം പരിചയപ്പെടുത്തുന്ന ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ, പുല്ലാങ്കുഴൽ വാദനം എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പെയിന്റിംഗുകളുടെ പ്രദർശനം ജൂൺ 26 ന് സമാപിക്കും.

ഫോട്ടോഗ്രാഫർ ഫ്രാൻസിസ് ബേബി ഉദ്ഘാടനം ചെയ്തു.
പഴശ്ശി ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അരുൺ ഇ.വി, രവി എം.കെ, അജി കൊളോണിയ, അനിൽ കുറ്റിച്ചിറ, അരുൺ വി.സി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *