April 29, 2024

യു .ഡി.എഫ് .ജനപ്രധിനിധികൾ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പിൽ ഏകദിന ഉപവാസം നടത്തി.

0
Img 20190619 Wa0191.jpg
മാനന്തവാടി: 

പ്രളയത്തിൽ തകർന്ന തവിഞ്ഞാൽ പഞ്ചായത്തിലെ റോഡുകളും പാലങ്ങളും നന്നാക്കാൻ നടപടിയില്ല. യു .ഡി.എഫ് ജനപ്രധിനിധികൾ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ഏകദിന ഉപവാസം നടത്തി. ഉപവാസ സമരം ഡി.സി.സി സെക്രട്ടറി എം ജി ബിജൂ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്കൽ അധ്യക്ഷതവഹിച്ചു.രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നു മണി വരെയായിരുന്നു ഉപവാസം. ഉപവാസത്തിന്റെ സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യു. ഡി .എഫ് നേതാക്കളായ എക്കണ്ടി മൊയ്തുട്ടി, ജോസ്    കൈനിക്കുന്നേൽ, തങ്കമ്മ യേശുദാസ് , എം .ജി ബാബു, പി. കെ സിദ്ദിഖ്, കെ. എസ് .സഹദേവൻ, കെ.റെഫീക്ക്, വി.ടി ഷാജി, ലിസ്സി ജോസ്, ടി കെ ഗോപി, എം അബ്ദുൾ റഹ്മാൻ, വിപിനചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *