April 26, 2024

പ്രവാസി ബിസിനസുകാരന്റെ ആത്മഹത്യ ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്സെടുക്കണം

0
വൈത്തിരി: കണ്ണൂർ ജില്ലയിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണമടക്കമുള്ള ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യണമെന്ന് കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനു വിഘാതം നിൽക്കുന്ന വികസന വിരോധികളെ തുടച്ചു നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ബി.ഓ.ഡബ്ള്യു.എ സംസ്ഥാന സെക്രട്ടറി അലി ബ്രാൻയോഗം ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.   ടി.സി. ജോസെഫ്, നിരന് മാനന്തവാടി, മുസ്തഫ കാവുമന്ദം അഡ്വ. ജസ്റ്റസ് എന്നിവർ സംസാരിച്ചു
 സ്മിത കൽപറ്റ. അയൂബ്   സലീം  സി.നാസർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *