April 28, 2024

ബജന സൗഹൃദ കൂട്ടായ്മ ഇരുപത്തി ഏഴാം വാർഷികാഘോഷവും ,കുടുംബ സംഗമവും നടത്തി

0
Img 20190621 Wa0132.jpg
ബത്തേരി: – സുൽത്താൻ ബത്തേരിയിലെ ബജന സൗഹൃദ കൂട്ടായ്മയുടെ ഇരുപത്തി ഏഴാം വാർഷികാഘോഷവും ,കുടുംബ സംഗമവും കൊളഗപ്പാറ ഹിൽ ഡിസ്ട്രിക് ക്ലബ്ബിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിദേശത്തും ,ഇന്ത്യയിലുമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ട പത്തിലധികം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ബജന. ഏതാനും വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ പ്രാധാന്യം നൽകി വരികയാണ്. കഴിഞ്ഞ ദിവസം നടന്ന കുടുംബ സംഗമത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകാൻ ഈ കൂട്ടായ്മ തീരുമാനിച്ചു. നൗഫൽ തിരുവങ്ങാടൻ ,പി. നദീർ ,സുരേഷ് ബാബു ,ജയരാജ് ബത്തേരി ,നജ്മുദ്ദീൻ ,ഷബിത് കുമാർ ,അനിൽകുമാർ ,സ്മിത അനിൽ ,സോണ സുരേഷ് , നസ്രി നദീർ ,ജിമോൾ ജയരാജ് ,ലിയോ ഷബിത്ത് ,ഷൈമ നജ്മുദ്ദീൻ ,ഫെമി നൗഫൽ ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വിദേശ മലയാളികളായ മാത്യൂസ് മാസ്റ്റർ ,ഷമീർ ,അസീം തുടങ്ങിയവരെയും , ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *