April 28, 2024

ഇന്ത്യൻ എയർഫോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാം

0
Img 20190621 Wa0182.jpg
ഇന്ത്യൻ എയർഫോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാം .
2020 ഫെബ്രുവരിയിൽ നടക്കുന്ന എയർ ഫോഴ്സ് റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി എയർ ഫോഴ്സ് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ ഒന്നുമുതൽ  ജൂലൈ 15 വരെയാണ് ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്. www. airmenselection.cdac.in /www.careerindianairforce.cdac.in എന്നീ വെബ് സൈറ്റുകൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 
1999 ജൂലൈ19 നും 2003 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. എയർ മാൻ ഗ്രൂപ്പ് എക്സ് , എയർ മാൻ ഗ്രൂപ്പ് വൈ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഗ്രൂപ്പ് എക്സി ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷകളിൽ മാത് സ് ,ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടുകയൊ അല്ലെങ്കിൽ മൂന്ന് വർഷത്തെ എൻഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്സുകളിലൊ പോളിടെക്നിക്കിൽ 50 ശതമാനത്തിന് മുകളിലൊ മാർക്ക് നേടിയവർക്കൊ അപേക്ഷിക്കാം. 
ഗ്രൂപ്പ് വൈ യിൽ എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷകളിൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. കേരളത്തിൽ കോഴിക്കോട് ,കണ്ണൂർ, കൊച്ചി ,തൃശൂർ, തിരുവനന്തപുരം എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് റിക്രൂട്ട് മെന്റ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്. കൊച്ചി ഓഫീസിലെ 0484 2427010 എന്ന നമ്പറിലോ മുകളിൽ നൽകിയ വെബ്സൈറ്റുകളിലോ സന്ദർശിക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *