May 17, 2024

വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധം:എം .എസ് .എഫ് .കെ എസ് ആർ ടി സി ഡിപ്പോ മാർച്ച്‌ നടത്തി

0
Img 20190622 Wa0176.jpg
മാനന്തവാടി :മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോ പരിധിയിൽ ഉൾകൊള്ളുന്ന വിദ്യാർത്ഥിൾക്ക് യാത്ര പാസുകൾ വിതരണം ചെയ്യുന്നതിലുള്ള കെ എസ് ആർ ടി സി അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചു മാനന്തവാടി നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് മാർച്ച്‌ നടത്തി. പാസ്സ് വിതരണത്തിനുള്ള അപാകതകൾ പരിഹരിച്ചു കൃത്യമായ പാസ്സ് വിതരണ സംവിധാനം നടപ്പിലാക്കണമെന്ന് മാർച്ചിൽ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി നിഷാദ് പി കെ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റിഷാദ് വള്ളി അധ്യക്ഷൻ ആയിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  പി കെ അസ്മത് മാർച്ച്‌ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ്, മുസ്‌ലിം യൂത്ത് ലീഗ് എം എസ് എഫ് ഭാരവാഹികളായ അഡ്വക്കേറ്റ് റഷീദ് പടയൻ, കബീർ മാനത്താവടി, മോയിൻ കാസിമി, റമീസ് പനമരം, റമീസ് നിറവിൽപുഴ, അഫ്സൽ കാട്ടിക്കുളം, അർഷാദ് പനമരം എന്നിവർ സംസാരിച്ചു. ഏരിയ ട്രാൻസ്‌പോർട് ഓഫീസർക്ക് കമ്മിറ്റിയുടെ നിവേദനം നൽകുകയും, ആവശ്യമായ  വിദ്യാർത്ഥി അനുകൂല നിലപാടുകൾ വേഗത്തിൽ  സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർത്ഥി നിലപാടുകൾ സ്വീകരിക്കാത്ത പക്ഷം വമ്പിച്ച സമര മുറകളുമായി മുൻപോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *