May 17, 2024

വയനാട്ടിൽ മൂന്ന് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് 1096 മയക്കുമരുന്ന് -കഞ്ചാവ് കേസുകളെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

0
Img 20190621 Wa0308.jpg
മാനന്തവാടി. ഈ സര്‍ക്കാര്‍ കാലയളില്‍ വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1096 മയക്കുമരുന്ന് കഞ്ചാവ് കേസുകളെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍എ ഒ.ആര്‍ കേളു വിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. അതോടൊപ്പം തന്നെ 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് 10597 അബ്കാരി കസുകളില്‍ ജില്ലയില്‍ 335 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവാക്കളെ ലഹരിയുടെ ഉപയോഗത്തില്‍ നിന്നും  അകറ്റുന്നതിലേക്കായി വിവിധ ബോധവത്ക്കരണ പരിപാടികള്‍ എകസൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കൂടാതെ ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകലുമായി സഹകരിച്ച് യുവാക്കളേയും വിദ്യാര്‍ത്ഥികളേയം സംഘടിപ്പിച്ച് ഫുട്‌ബോള്‍ ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതായും, യുവാക്കളില്‍ വായനാശീലം വളര്‍ത്തുന്നതിന്  സായാഹ്നസദസ്, പുസ്തകസദസ്സ്, പുസ്തക കളരി എന്നിവ സംഘടിപ്പിക്കുന്നതായും മന്ത്രി കൂട്ടി ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *