May 2, 2024

കെ.എസ്. ആർ.ടി.സി നിലപാട് തിരുത്തിയില്ലങ്കിൽ ശക്തമായ പ്രക്ഷോഭം: എം.എസ്. എഫ്

0
Img 20190622 Wa0264.jpg
കൽപ്പറ്റ:വയനാട് ജില്ലയിൽ കെഎസ്ആർടിസി തുടരുന്ന വിദ്യാർഥി വിരുദ്ധ നിലപാടിനെതിരെ എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ,സുൽത്താൻ ബത്തേരി,മാനന്തവാടി ഡിപ്പോകളിലേക്ക് സൂചന  മാർച്ച് നടത്തി.പുതിയ അദ്ധ്യായ വർഷം ആരംഭിച്ച ശേഷം യാത്ര പാസുകൾ കൃത്യമായി വിതരണം ചെയ്യാതെ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുകയായ് കെഎസ്ആർടിസി.അപേക്ഷയുമായി വരുന്ന വിദ്യാർഥികളെ നിസാര കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുന്നു.ബുധനാഴ്ചകളിൽ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.അതുകൊണ്ട് തന്നെ മടക്കി അയക്കുന്നവർക്ക് പിന്നീട് അപേക്ഷ കൊടുക്കുന്നതിന് ഒരാഴ്ച കാത്തിരിക്കണം.ഇത്തരത്തിൽ പലതവണ നടത്തിച്ച് വിദ്യാർഥികളെ ദുരിതത്തിലാക്കുകയാണ് ഉദ്യോഗസ്ഥ മേധാവിത്വം.വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് കെഎസ്ആർടിസി അല്ലതെ മറ്റൊരു സംവിധാനവുമില്ല.
വെക്കേഷൻ കാലഘട്ടത്തിൽ അടക്കം ലീവ് ഇല്ലാത്ത ബിഎഡ്,  ഐടിഐ പോലുള്ള കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് കൺസഷൻ പാസുകൾ പുതുക്കി നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല.ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കെഎസ്ആർടിസി ഡിപ്പോകളിലേക്ക് സൂചന സമരം നടത്തിയത്. 
കെഎസ്ആർടിസി നിലപാട് തിരുത്തിയില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ  ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ജവാദ് അദ്ധ്യക്ഷത വഹിച്ചു.സൽമാൻ,അജു സിറാജ്,അംജദ് ചാലിൽ,അജിത് കെ ജെ,ഫാരിസ് തങ്ങൾ,എന്നിവർ സംസാരിച്ചു.കെഎസ്ആർടിസി അധികൃതരുമായുള്ള ചർച്ചക്ക് എംഎസ്എഫ് ജില്ലാ സെക്രട്ടറി ഷംസീർ ചോലക്കൽ,ഷമീർ ഒടുവിൽ,അഷ്മൽ എൻ എന്നിവർ നേതൃത്വം നൽകി.
           എം.എസ്.എഫ്  നിയോജക മണ്ഡലം കമ്മിറ്റി സുൽത്താൻ ബത്തേരി ഡിപ്പോയിലേക്ക് നടത്തിയ മാർച്ച് സൂപ്രണ്ടിൻെറ കാര്യാലയത്തിനു മുന്നിൽ പോലീസ് തടഞ്ഞു.എംഎസ്എഫ്  ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്നി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുസ്ലീംലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.പി. അഷ്കറലി സാഹിബ് പ്രമേയ പ്രഭാഷണം നടത്തി.
എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ബിഷാർ കരടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റമീസ് ചെതലയം,യൂത്ത് ലീഗ് നേതാക്കളായ ജലീൽ ഇ  പി,നൗഫൽ കരടിപാറ നിയോജക മണ്ഡലം സെക്രട്ടറിമാരായ അമീൻ നായിക്കെട്ടി, ഷാഫി ചെതലയം എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മരായ ഷഹബാസ് അമ്പലവയൽ,മുനവ്വറലി സാദത്ത്,മണ്ഡലം ക്യാമ്പസ് വിംങ് കൺവീനർ അഫ്നാ സ്മണിച്ചിറ എ.ടി.ഒ. യുമായി ചർച്ചക്ക്  നേതൃത്തം നൽകി. 
        മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോ പരിധിയിൽ ഉൾകൊള്ളുന്ന വിദ്യാർത്ഥിൾക്ക് യാത്ര പാസുകൾ വിതരണം ചെയ്യുന്നതിലുള്ള കെ എസ് ആർ ടി സി അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചു മാനന്തവാടി നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് മാർച്ച്‌ നടത്തി. പാസ്സ് വിതരണത്തിനുള്ള അപാകതകൾ പരിഹരിച്ചു കൃത്യമായ പാസ്സ് വിതരണ സംവിധാനം നടപ്പിലാക്കണമെന്ന് ATO യുമായുള്ള ചർച്ചയിൽ ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പനമരം,സെക്രട്ടറി റമീസ് നിരിവിൽപഴ എന്നിവർ ആവശ്യപ്പെട്ടു.  നിയോജക മണ്ഡലം  പ്രസിഡന്റ്‌ റിഷാദ് വള്ളി അധ്യക്ഷൻ ആയിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  പി കെ അസ്മത് മാർച്ച്‌ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി  അഡ്വക്കേറ്റ് റഷീദ് പടയൻ, കബീർ മാനത്താവടി, മോയിൻ കാസിമി എന്നിവർ സംസാരിച്ചു.മണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി നിഷാദ്,
അഫ്സൽ കാട്ടിക്കുളം, അർഷാദ് പനമരം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *