October 20, 2026

അമ്പലവയൽ ദാറുൽ ഹുദാ മദ്രസയിൽ പഠനോത്സവം സംഘടിപ്പിച്ചു.

0
IMG-20190624-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: അമ്പലവയൽ ദാറുൽ ഹുദാ മദ്രസയിൽ  പഠനോത്സവം സംഘടിപ്പിച്ചു.
പുതുതായി ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ 25 കുട്ടികൾക്ക്‌ സീനിയർ വിദ്യാർത്ഥികൾ മധുരവും കളിപ്പാട്ടങ്ങളും നൽകുകയും ദഫ്‌ കളിയുടെ അകമ്പടിയോടുകൂടി  മദ്രസയിലേക്ക്‌ ആനയിച്ച്‌ സ്വീകരിക്കുകയും ചെയ്തു.. 
തുടർന്ന് നടന്ന പൊതുയോഗത്തിൽ കമ്മറ്റിയംഗങ്ങളായ പി .വി. സമദ്‌ , പത്തായക്കോടൻ മൊയ്തു, ടി ഇബ്രാഹീം എന്നിവരടക്കമുള്ള മഹല്ലിലെ സ്ത്രീ പുരുഷന്മാരായ രക്ഷിതാക്കളും വിദ്യാർത്ഥികളും യുവകൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു. 
പരിപാടി  മഹല്ല് ഖത്തീബ്‌ ഉസ്താദ്‌ :ഷഹീം ഫൈസിയുടെ ദുആയോടെ ആരംഭിച്ചു. മഹല്ല് സെക്രട്ടറി മാലിക്‌ മൂടമ്പത്ത്‌ സ്വാഗത ഭാഷണം നടത്തി. 
കെ ടി മമ്മൂട്ടി മുസ്ലിയാർ അദ്ധ്യക്ഷം വഹിച്ചു. മഹല്ല് പ്രസിഡന്റ ആയങ്കി മുഹമ്മദ് വിദ്യാർത്ഥികൾക്ക്‌ ‌ ഖുർആൻ  പ്രതികൾ സമ്മാനിച്ചു.  
കെ കെ ഷമീർ മൗലവി ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.  തുടർന്ന് ഉസ്താദുമാരായ 
പി . അബ്ദുല്ല സഅദി , മുനീർ ഗസ്സാലി  , മുഹമ്മദ്‌ അലി ഫൈസി , മഹല്ല് കമ്മറ്റി ജോയന്റ്‌ സെക്രട്ടറി ഷിഹാബ്‌ മലബാർ, ട്രഷറർ വികെ ഉസ്മാൻ ,  ആയങ്കി ഷഫീഖ്‌ ( യുവകൂട്ടായ്മ) എന്നിവർ ആശംസകൾ അർപ്പിച്ചു.  ശേഷം കമ്മറ്റി ജോയന്റ്സെക്രട്ടറി തോട്ടാൻ മൊയ്തൂട്ടി നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *