November 9, 2026

ഞാറ്റുവേല അഗ്രിഫെസ്റ്റ് കൽപ്പറ്റയിൽ തുടങ്ങി.

0
DSC_1065.JPG

????????????????????????????????????

Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി  ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഞാറ്റുവേല അഗ്രിഫെസ്റ്റിന് ആരംഭം. കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന അഗ്രി ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.
ജൂണ്‍ 25 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണനമേളയും ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ വിത്തിനങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ഷിക മാതൃകകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ.എല്‍.ജി യൂണിറ്റുകളില്‍ നിന്നാണ് പച്ചക്കറികളും മറ്റ് ഔഷധ സസ്യങ്ങളുമെല്ലാം പ്രദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ സഹകരണത്തോടെ നടക്കുന്ന അഗ്രി ഫെസ്റ്റില്‍ വ്യത്യസ്ഥ തരം മീനുകളും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്‍റെ എല്ലാ ദിവസവും ജെ.എല്‍.ജികള്‍ക്കായി സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. 
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ.പി ജയചന്ദ്രന്‍, കെ.എ ഹാരിസ്, കെ.ടി മുരളി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി ആരതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *