November 9, 2026

സി.പി. എം നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധദിനം ആചരിച്ചു.

0
IMG-20190626-WA0472.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സി.പി .എം നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധദിനം ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. 1975 ജൂൺ 26ന‌്  പൗരാവകാശങ്ങൾ നിഷേധിച്ച‌് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ‌്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത‌്.  രാജ്യം ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക‌് സഞ്ചരിക്കുമ്പോഴാണ‌് 21മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ 44–-ാം വാർഷികം. അടിയന്തരാവസ്ഥ ഇല്ലാതെതന്നെ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക‌് നീങ്ങാനുള്ള സാധ്യതകൾ ശക്തിപ്പെടുകയാണ‌്. ഗാന്ധിക്ക‌് ഗോഡ‌്സെയെയും ദേശീയപതാകയ‌്ക്ക‌് കാവി പതാകയും പകരം വയ‌്ക്കുന്ന അപകടകരമായ അവസ്ഥയാണ‌് ഇന്ന‌്. അടിയന്തരാവസ്ഥയേക്കാൾ വലിയ ജനാധിപത്യധ്വംസനം നടത്തുകയാണ‌്. ഈ സാഹചര്യത്തിലാണ‌് സിപിഐ എം നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധദിനം ആചരിച്ചത‌്. കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ‌്തു. വി പി ശങ്കരൻനമ്പ്യാർ അധ്യക്ഷനായി. കെ സുഗതൻ, യു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മധു സ്വാഗതം പറഞ്ഞു. മാനന്തവാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എ എൻ പ്രഭാകരൻ ഉദ‌്ഘാടനംചെയ‌്തു. പി ടി ബിജു അധ്യക്ഷനായി. പി വി ബാലകൃഷ‌്ണൻ, എം റജീഷ‌് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എം വർക്കി സ്വാഗതവും ശാരദാ സജീവൻ നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ജില്ലാ കമ്മിറ്റിയംഗം സുരേഷ‌് താളൂർ ഉദ‌്ഘാടനംചെയ‌്തു. സജി മാത്യു അധ്യക്ഷനായി. ടി ബി സുരേഷ‌്‌,  പി എസ‌് ജനാർദനൻ, എ വി ജയൻ, സി ഡി അജീഷ‌് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം എസ‌് സുരേഷ‌് ബാബു സ്വാഗതം പറഞ്ഞു. ബത്തേരിയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി. പി കൃഷ്ണപ്രസാദ്, പി ആർ ജയപ്രകാശ്, പി വാസുദേവൻ കെ ഷമീർ, സി കെ സഹദേവൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബേബി വർഗീസ് സ്വാഗതം പറഞ്ഞു. വൈത്തിരിയിൽ ജില്ലാകമ്മിറ്റി അംഗം എം സെയ‌്ദ‌് ഉദ‌്ഘാടനംചെയ‌്തു. എം ജനാർദനൻ അധ്യക്ഷനായി. എം വിജേഷ‌് സംസാരിച്ചു. എരിയാ സെക്രട്ടറി സി എച്ച‌് മമ്മി സ്വാഗതവും സി കുഞ്ഞമ്മദ‌്കുട്ടി നന്ദിയും പറഞ്ഞു. പനമരത്ത‌് ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ‌് ഉദ‌്ഘാടനംചെയ‌്തു. കെ പി ഷിജു അധ്യക്ഷനായി. ഡോ. ജോസ‌് ജോർജ‌് സംസാരിച്ചു. ഏരിയാ സെക്രട്ടറി ജസ‌്റ്റിൻ ബേബി സ്വാഗതവും സജേഷ‌് സെബാസ‌്റ്റ്യൻ നന്ദിയും പറഞ്ഞു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *