November 9, 2026

“ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ” ഡി.വൈ.എഫ്.ഐ ലഹരി വിരുദ്ധ ക്യാംപയിൻ നടത്തി.

0
IMG-20190626-WA0497.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:  ലോക ലഹരി വിരുദ്ധ ദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ"
എന്ന മുദ്രാമാക്യമുയർത്തി ലഹരി വിരുദ്ധ ക്യാംപയിൻ നടത്തി. ബസ്സുകളിലും ബസ്സുകളിലും കടകളിലും കേറി ലഹരിയുടെ വിപത്ത് വിശദീകരിച്ച് ക്യാംപയിൻ നടത്തി. ബ്ലോക്ക് മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. ലഹരിക്കും ലഹരി മാഫിയക്കുമെതിരായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നതും ലഹരിമാഫിയക്കെതിരായ ഡിവൈഎഫ്ഐയുടെ ജില്ലാതല ഹെൽപ്പ് ഡസ്ക്കിന്റെ കോൺടാക്റ്റ് നമ്പർ ഉൾക്കൊളളുന്നതുമായ ലഘുലേഖയും വിതരണം ചെയ്തു. പോസ്റ്റർ ക്യാംപയിനും സംഘടിപ്പിച്ചു. 
 ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളിയിൽ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെഎം.ഫ്രാൻസിസ്, ബൈജുനമ്പിക്കൊല്ലി, അജിത് കെ ഗോപാൽ, മുഹമ്മദ് ഷാഫി, പ്രസാദ് എം.എസ് , രജനീഷ്, സുജിത് എസ്.കെ., ജോബി, രാഹുൽ തുടങ്ങിയർ നേതൃത്വം നൽകി.
     പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് നടന്ന ബ്ലോക്ക് തല പരിപാടിക്ക് സനൽകുമാർ കെ.ടി, ജുബൈരിയത്, ദിലീപ് എന്നിവർ നേതൃത്വം നൽകി. 
      വൈത്തിരി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ നടന്ന ബ്ലോക്ക് തല പരിപാടിക്ക് എം.വി. വിജേഷ്, എം.രമേഷ്, മനോജ്, ആഷിഖ് സി.എച്ച്, പ്രജീഷ് എന്നിവർ നേതൃത്വം നൽകി. 
      ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന ബ്ലോക്ക് തല പരിപാടിക്ക് എം.എസ് ഫെബിൻ, നിതിൻ കെ.വൈ, ഗീതാഞ്ജലി, റാഷിദ്, അനീഷ് എന്നിവർ നേതൃത്വം നൽകി. 
       മാനന്തവാടി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന ബ്ലോക്ക് തല പരിപാടിക്ക് കെ.ആർ ജിതിൻ, ബബീഷ് വി.ബി, ശ്രീജിത്, അഖിൽ.കെ, വിപിൻ വേണുഗോപാൽ, നിതീഷ് കാട്ടിക്കുളം  എന്നിവർ നേതൃത്വം നൽകി. 
    കൽപ്പറ്റ  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന ബ്ലോക്ക് തല പരിപാടിക്ക് സി.ഷംസുദ്ധീൻ, അർജുൻ ഗോപാൽ, ഷെജിൻജോസ്, ബിനീഷ് മാധവ് , ഗിരീഷ്എന്നിവർ നേതൃത്വം നൽകി.
    ലഹരി മാഫിയക്കെതിരായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി മേഖലാതലത്തിൽ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികൾ രുപീകരിച്ച് വരുകയാണ്. ജില്ലാ തലത്തിൽ അഡ്വക്കറ്റ് കെ.ജി.സുധീഷ് കൺവീനറായ ഹെൽപ്പ് ഡെസ്ക്കും രൂപീകരിച്ചു. ബ്ലോക്ക്തല ഹെൽപ്പ് ഡെസ്ക്കുകളും രൂപീകരിച്ചു. ഡി.വൈ.എഫ്ഐ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകൾക്ക് എല്ലാവരുടേയും പിന്തുണ ഡി.വൈ.എഫ്ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *