August 14, 2026

ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്  എന്നിവയ്ക്കുള്ള അവസരം ഉണ്ടായിരിക്കും. ക്ലാസുകള്‍ ജൂലൈ മാസത്തില്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍   ആരംഭിക്കും. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം അപേക്ഷ ജൂലൈ 25നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്- 673002.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *