ഒപ്പമുണ്ടന്ന് രാഹുൽ: അഞ്ച് പേരുടെ നിരാഹാര സമരം വയനാടിന്റെ മുഴുവൻ ജനങ്ങളുടേതുമാണന്ന് രാഹുൽ ഗാന്ധി എം.പി.
. ബത്തേരി: ദേശീയ പാത 766-ലെ യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമര പന്തലിൽ രാഹുൽ ഗാന്ധി എം.പി.യെത്തി.
വളരെയെറെ ബുദ്ധിമുട്ടുകൾ സഹിച്ച് യുവജനങ്ങൾ ഇത്ര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നതായി ഞാനറിഞ്ഞു
: 5 പേരെയെ സമരം ചെയ്യുന്നുള്ളുവെങ്കിലും വയനാടിനെ മൊത്തമാണ് അവർ പ്രതിനിധാനം ചെയ്യുന്നത്
: ഈ സമരത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചാണ്
. അത് ഒരുപാട് സന്തോഷം നൽകുന്നതാണ്
. രാജ്യത്തെ മറ്റിടങ്ങളിൽ അത് സാധ്യമായിട്ടുണ്ട്
: വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ ഞാൻ തീർച്ചയായും ഇടപെടും.
രാജ്യത്തെ പ്രഗൽഭരായ അഭിഭാഷകരുമായി ഞാൻ ഇക്കാര്യം സംസാരിച്ചു.
വയനാടിനോട് മത്രമായി പ്രത്യേക സമീപനം സ്വീകരിക്കുന്നതായി തോന്നിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.
ഞാൻ പ്രധാനമന്ത്രിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ബുദ്ധിപരമായി ഈ പ്രശ്നം പരിഹരിക്കാം എന്നും രാഹുൽ പറഞ്ഞു.





Leave a Reply