August 12, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

കഴിഞ്ഞദിവസം കൽപ്പറ്റ വിനായക മിനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മേപ്പാടി കാപ്പംകൊല്ലി കുന്നമംഗലംകുന്ന് തോരപ്പ കുഞ്ഞുമുഹമ്മദ് (58) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റ ബൈപ്പാസിൽ നിന്നും പുത്തൂർവയൽ വിനായകയുമായി ബന്ധിപ്പിക്കുന്ന മിനി ബൈപാസിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. റോഡിൽ അലഞ്ഞ കന്നുകാലിയുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ  ചികിത്സയിലിരിക്കെ  തിങ്കളാഴ്ച  മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച്ച  ഉച്ചയോടെ ഖബറടക്കം നടക്കും. ഭാര്യ: ഫാത്തിമ, 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *