April 27, 2024

പടിഞ്ഞാറത്തറ മൃഗാശുപത്രി പ്രവർത്തനം അവതാളത്തിൽ

0
പടിഞ്ഞാറത്തറ: മൃഗാശുപത്രി പ്രവർത്തനം അവതാളത്തിലായതോടെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ ഡോക്ടർ പ്രസവാവധിയിലാണ്. പകരം സമീപത്തെ മൃഗാശുപത്രിയിലെ ഡോക്ടർക്ക് ചാർജ് നൽകിയിട്ടുണ്ടങ്കിലും അദ്ദേഹം കൃത്യ സമയത്ത് എത്താതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ആഴ്ച്ചയിൽ രണ്ട് ദിവസമാണ് ഇദ്ദേഹത്തിന് ഇവിടെ ചാർജുള്ളത്. ക്ഷീരകർഷകർ ധാരാളമുള്ള പ്രദേശമാണിത്. കറവ മാടുകൾക്ക് അസുഖം ബാധിച്ചാൽ ഡോക്ടറെ വിളിച്ചാൽ അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. അസുഖ ബാധിച്ച വിവരം അറിയിക്കുന്നതിന് വേണ്ടി വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.കീഴ് ജീവനക്കാരായ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ഇദ്ദേഹത്തിന്റെ സമ്മതമില്ലാതെ ചികിൽസിക്കാനും പറ്റുന്നില്ല. കഴിഞ്ഞ ദിവസം അടിയന്തിരമായി ഇഞ്ചക്ഷൻ ലഭിക്കാതെ കറവയുള്ള പശുവിന് ജീവഹാനി സംഭവിച്ചിരുന്നു. മൃഗാശുപത്രി മുഖേനെ ക്ഷീരകർഷകർക്ക് അളക്കുന്ന പാലിന് നൽകുന്ന ആനുകൂല്യങ്ങൾ ആറ് മാസമായി ലഭിക്കുന്നില്ല. അളന്ന പാലിന്റെ ലിറ്റർ കണക്കാക്കി കർഷകരുടെ പേരിൽ ചേർക്കേണ്ടത് മൃഗഡോക്ടറുടെ ഉത്തരവാദിത്വത്തിലാണ്.ഇതിനും മാസങ്ങളുടെ കാലതാമസമാണുള്ളത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *