April 19, 2024

പി.വാസുവിനെ സി.പി.എം. പുറത്താക്കിയതായി പ്രചരണം: സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും പാർട്ടി.

0
 
മാനന്തവാടി:
തവിഞ്ഞാൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ മുൻ സി.പി.എം നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന പി.വാസു പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. പുറത്താക്കൽ നടപടിക്ക് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റിന്റെ പച്ചകൊടി സെക്രട്ടറിയേറ്റ് യോഗം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാനിധ്യത്തിൽ അതെ സമയം പുറത്താക്കൽ നടപടിയിൽ സി.പി.എം. നേതൃത്വം സ്ഥിരീകരണമോ നിഷേധക്കുറിപ്പോ ഇറക്കിയിട്ടില്ല. മാനന്തവാടി ഏരീയാ കമ്മിറ്റി അംഗങ്ങളെ പാർട്ടി ശ്വാസിച്ചതായും സൂചന
തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാർ 2018 നവംബർ 30. നാണ് ആത്മഹത്യ ചെയ്തത്.അന്ന് രക്തം കൊണ്ട് ഒപ്പിട്ട അനിൽകുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ അന്ന് ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസു, സെക്രട്ടറി നസീമ, ജീവനക്കാരൻ സുനീഷ് എന്നിവരുടെ പേരുകൾ തന്നെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതി വെച്ചിരുന്നു.ഇതെ തുടർന്ന് മൂന്ന് പേർക്കെതിരെയും തലപ്പുഴ പോലീസ് കേസെടുക്കുകയും വാസുവും, നസീമയും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു.സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.സംഭവത്തെ തുടർന്ന് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.വാസുവിനെ ഒഴിവാക്കുകയായിരുന്നു. തലപ്പുഴ 44 ലെ പ്രാദേശിക പ്രവർത്തകർ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.അത്തരം ഒരു സാഹചര്യത്തിൽ പാർട്ടി ഏരിയാ കമ്മിറ്റിയിൽ ചൂടെറിയ ചർച്ചക്ക് ഇടയാക്കുകയും മാസങ്ങൾക്ക് മുൻപ് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിൽ നിന്നും ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങൾ ഇറങ്ങി പോയ സംഭവവുമുണ്ടായി.വാസുവിന്റെ കാര്യത്തിൽ ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് അന്ന് തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 6ന് ചേർന്ന ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിയേറ്റീന്റെയും തീരുമാനമാണ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനമാണെന്നാണ് സൂചന. പുറത്താക്കൽ തീരുമാനത്തോടൊപ്പം തന്നെ സംസ്ഥാന് സെക്രട്ടറിയേറ്റ് അംഗം പങ്കെടുത്ത കമ്മിറ്റിയിൽ നിന്നും വാസു വിഷയത്തിൽ ഇറങ്ങി പോയ ഏഴ് ഏരിയാ കമ്മിറ്റി അംഗങ്ങളെ  ശാസിച്ചതായും വിവരമുണ്ട്. എന്നാൽ പുറത്താക്കൽ വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി നേതൃത്വം ഇതു വരെയും തയ്യാറായിട്ടുമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *