April 26, 2024

വയനാടിനോടുള്ള അവഗണന തുടർന്നാൽ സമരങ്ങൾ വ്യാപിപ്പിക്കും .പി പി എ കരീം.

0
Img 20191008 Wa0266.jpg
 
കൽപ്പറ്റ. സർക്കാറുകളുടെ വയനാടിനോടുള്ള അവഗണന തുടർന്നാൽ സമര പരിപാടികൾ വ്യാപിപ്പിക്കുമെന്ന് ജില്ലാ ലീഗ് പ്രസിഡണ്ട് പി.പി. എ കരീം പറഞ്ഞു. കൽപ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .നേരമിരുട്ടിയാൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായി വയനാട്ടുകാർ മാറിയിരിക്കുകയാണ്
വയനാട്ടിലെ കാർഷിക മേഖല വന്യമൃഗ ശല്യം കാരണം സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ്.
കാർഷികവൃത്തി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വയനാടൻ കർഷകർ
എത്ര വലിയ സാമ്പത്തിക ബാധ്യത വന്നാലും കാടും നാടും വേർതിരിക്കണം.
വയനാട് മെഡിക്കൽ കോളേജിന് സൗജന്യമായി  ലഭിച്ച ഭൂമി ഉപേക്ഷിക്കുന്നതിനായി പറഞ്ഞ പഠന റിപ്പോർട്ട് നാളിതുവരെയായി പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ട്. വയനാട് അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാൻ വേണ്ട നടപടിക്ക്  ഭരണകൂടം പ്രത്യേക ശ്രദ്ധ നൽകണമെന്നും  അദ്ധേഹം ആവശ്യപ്പെട്ടു.  
പ്രസിഡണ്ട് കെ എം തൊടി മുജീബ് ആദ്യക്ഷത  വഹിച്ചു. ടി.എസ്. നാസർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീർ
സംസ്ഥാന യൂത്ത് ലീഗ് ഉപാദ്യക്ഷൻ പി ഇസ്മായിൽ സംസ്ഥാന എം.എസ്.എഫ് ജന.സെക്രട്ടറി എം.പി. നവാസ് ,  ജില്ലാ ലീഗ് ഭാരവാഹികളായ പി.കെ.അബൂബക്കർ എൻ.കെ റഷീദ് , സി മൊയ്തീൻ കുട്ടി, യഹിയാ ഖാൻ തലക്കൽ , മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ , ജന.സെക്രട്ടറി ടി. ഹംസ,  ജില്ലാ യൂത്ത് പ്രസിഡണ്ട് കെ. ഹാരിസ് സലീം മേ മന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ഹനീഫ ,എ.കെ റഫീഖ്
ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അഡ : എ പി മുസ്തഫ, ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, ഉവൈസ് എടവെട്ടൻ , ഗഫൂർ വെണ്ണിയോട് , എം.എസ് എഫ് ജില്ലാ പ്രസിഡണ്ട് പി.പി.ഷൈജൽ ,മണ്ഡലം ഭാരവാഹികളായ സി.ഇ. ഹാരിസ്, കെ കെ മുഹമ്മദലി, ഷാജികുന്നത്ത് , സി. ഷിഹാബ്, സൈതലവി എ.കെ. ജഹർ പുതിയാണ്ടി, പി.പി മുഹമ്മദ് മാസ്റ്റർ, വി.പി. യൂസഫ് , കാട്ടി ഗഫൂർ , കെ.എം.എ സലീം, വടകര മുഹമ്മദ്, ലത്തീഫ് കക്കറത്ത്, ഉസ്മാൻ കോയ , അലവി വടക്കേതിൽ, സി മമ്മി, മുബാറക്ക്മുഹമ്മദ് കുട്ടി ഹാജി, എൻ മുസ്തഫ, എ.കെ. സലീം, കെ.ടി. കുഞ്ഞബ്ദുള്ള, നാസർ കാതിരി , സി.കെ. നാസർ, കെ.വി.ഉസ്മാൻ , ഹക്കീം വി.പി.സി, മുനീർ വടകര നൂർഷ ചേനോത്ത് , റഹനീഫ് കെ , ലത്തീഫ് പി.കെ, ടി ഷംസുദ്ധീൻ , ഹബീബ് കൊളവയൽ, നജീബ് മാണ്ടാട്ട്, അസീസ് അമ്പിലേരി, സലാം  മുണ്ടേരി, ഗദ്ധാഫി പി , റിയാസ് പാറോൽ, സി ഹാരിസ്, ടി.കെ നൗഷാദ്, മുഹമ്മദലി പൊഴുതന, നൗഫൽ ചുണ്ട, ഫസൽ സി.എച്ച് , ജലീൽ കമ്പളക്കാട്, സലീം സി.കെ. , നഷാദ് ചൂരിയാറ്റ , ഫായിസ് തലക്കൽ, ഷമീർ ഒടുവിൽ , റഹീസ് മുണ്ടേരി, മുഐമിൻ കെ.ഷിഹാബ് റാട്ടക്കൊല്ലി, സി. ഷംസീർ, അനസ് തന്നാനി ജൈഷൽ എ.കെ, നിഷാദ് മേമന ,ജലീൽതരിയോട് , സഹീർ പള്ളി മാൽ, മുസ്തഫ പടിഞ്ഞാറത്തറ, മുബഷിർ  തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *