May 3, 2024

പ്രളയ നഷ്ട പരിഹാരം കിട്ടിയില്ല: മുസ്ലിം ലീഗ് തഹസിൽദാർക്ക് പരാതി നൽകി.

0
Img 20191015 Wa0239.jpg
വാളാട്: ആയിരങ്ങളെ  കണ്ണീരിലാഴ്ത്തി കടന്നുപ്പോയ 2019 ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ വീട്ടിലും മറ്റും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ച വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് നിരവധി കുടുംബങ്ങൾ ഇപ്പോഴും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിച്ച്  കൊണ്ടിരിക്കുകയാണ്. വെള്ളം കയറി ക്യാംപിൽ പോകാൻ പറ്റാതെ ബന്ധുവീട്ടിലും മറ്റും താമസിച്ച നൂറ് കണക്കിന് കുടുംബത്തിന് ഇപ്പോഴും ഒരു സഹായവും കിട്ടിയില്ല വാളാട് ജയ്ഹിന്ദ് സ്ക്കൂൾ ഉൾപ്പെടെയുള്ള ക്യാംപിൽ പേര് രജിസ്റ്റർ ചെയ്ത കുടുംബത്തിന് മാത്രമേ ഇപ്പോൾ 10000 രൂപ കിട്ടിയുള്ളൂ ബന്ധു വീട്ടിലും മറ്റും താമസിച്ചവർക്കും  സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാളാട് മുസ്ലിം ലീഗ് കമ്മറ്റി മാനന്തവാടി തഹസിൽദാർക്ക് നേരിട്ട് പരാതി നൽകി ഇതിൻമേൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് നേതൃത്ത്വം നൽകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. വാളാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് നാസർ കരിയാടൻ ജനറൽ സെക്രട്ടറി മോയിൻ കാസിം അബ്ദു കരിയാടൻ പി.വി. .പോക്കർ സത്താർ കുന്നോത്ത് എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *