April 25, 2024

ഡയാലിസിസ് രോഗികൾക്ക് മാസത്തിൽ മുവ്വായിരം രൂപ നൽകുന്ന പദ്ധതി: ജില്ലാപഞ്ചായത്ത് 392 രോഗികൾക്ക് 19ന് തുക കൈമാറും

0
Img 20191015 Wa0160.jpg
കൽപ്പറ്റ:
വയനാട്ടിലെ ഡയാലിസിസ് രോഗികൾക്ക് മാസത്തിൽ മുവ്വായിരം രൂപ നൽകുന്ന പദ്ധതിയുമായി ജില്ലാപഞ്ചായത്ത് 
392 രോഗികൾക്ക് ഒക്ടോബർ 19ന് തുക കൈമാറും 
കൽപ്പറ്റ: ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് മാസത്തിൽ മുവ്വായിരം രൂപ നൽകുന്ന പദ്ധതിക്ക് തുടക്കമായതായി വയനാട് ജില്ലാപഞ്ചയാത്ത് പ്രസിഡന്റ് കെ ബി നസീമ, ഡിഎംഒ ഡോ. ആർ രേണുക, ജില്ലാപഞ്ചയാത്ത് അംഗങ്ങളായ എ ദേവകി, കെ മിനി എന്നിവർ അറിയിച്ചു. 392 രോഗികൾക്ക് ഈ മാസം 19 ന് തുക അവരവരുടെ അകൗണ്ടിലേക്ക്‌ കൈമാറും. ഒരുകോടി 63 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. ഇതിൽ 70 ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്നാണ് സമാഹരിക്കുന്നത്. ഇതിനകം 52 ലക്ഷം രൂപ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമൊക്കെയായി ലഭിച്ചുകഴിഞ്ഞു. പ്രവാസികൾ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. ദമാം കെ എം സി സി 5 ലക്ഷം രൂപ പദ്ധതിയിലേക്ക് നൽകി. ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ജീവനം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 
ഒരുമാസം 12 ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് ആവശ്യം. ഡയാലിസിസ് ചെയ്തുവരുന്നതായി മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കുന്ന ആർക്കും പദ്ധതിയിൽ അംഗമാകാൻ കഴിയും. ഉല്ഘാടനം ഈ മാസം 22ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *