കേരള സ്റ്റേറ്റ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ പേരിൽ വ്യാജ വാട്സപ്പ് സന്ദേശം
മാനന്തവാടി: കേരള സ്റ്റേറ്റ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ പേരിൽ വ്യാജ വാട്സപ്പ് സന്ദേശവും പോസ്റ്റർ പ്രചരണവും നടത്തിയതിനെതിരെ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി ശ്രി. സുലൈമാൻ ഇസ് മാലി ഇദ്ദേഹത്തിന്റെ കുടുംബ സാഹചര്യം പരിഗണിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സ്ഥലമാറ്റം ലഭിച്ച് വയനാട് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ അസി. രജിസ്ട്രായി സ്ഥലം മാറ്റം ലഭിച്ച് വയനാട് ജോയിന്റ് രജിസ്ട്രാർ ഓഫിസിൽ ജോലിയിൽ പ്രവേശിക്കാൻ ഹാജരായപ്പോൾ ആയതിന് അനുവദിക്കാതെ മണിക്കൂറുകളോളം ഓഫിസിൽ ഇരുത്തുകയും വൈകീട്ട് മുൻ ഉത്തരവ് റദ്ദാക്കിയ വിവരം അറിയിച്ച് അപമാനിച്ച് തിരിച്ചയക്കുകയും ചെയ്തു. യാതൊരു വിധ മാനുഷിക പരിഗണനയും നൽകാതെ ചില വ്യക്തികളുടെ രാഷ്ടിയ സ്വാധീനം ഉപയോഗിച്ച് നടത്തിയ നടപടിയും ഓഫിസിനു സമീപം ഇദ്ദേഹത്തിന് സ്വാഗതമോതുന്ന വ്യാജ പോസ്റ്റർ പതിക്കുകയും സംഘടനയുടെ ജില്ലാക്കമ്മറ്റിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് സന്ദേശം പടച്ചുവിടുകയും ചെയ്തിട്ടുള്ളത് സംസ്കാര ശൂന്യമായി നടപടിയായി കമ്മറ്റി വിലയിരുത്തി. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സൈബർ സെല്ലിലും മറ്റും പരാതി നൽകുന്നതിനും തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി , ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ , എക്സിക്യൂട്ട് അംഗങ്ങളായ പി. സന്തോഷ് കുമാർ , സദാനന്ദൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply