സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും 25ന് കല്‍പ്പറ്റയില്‍
…
പ്രമുഖ ക്യാന്‍സര്‍ വിദഗ്ദന്‍ ഡോ കെ വി ഗംഗാധരന്‍ സംബന്ധിക്കും.
കല്‍പ്പറ്റ: വയനാട് സി എച്ച് സെന്‍റര്‍, മലബാര്‍ ഹോസ്പിറ്റലിന്‍റെയും Qkdoc.com ന്‍റെയും സഹകരണത്തോടെ. ഒക്ടോബര്‍ 25ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ വെച്ച്
സൗജന്യ ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ക്യാമ്പിന് മലബാര്‍ ഓങ്കോളജി സെന്‍ററില ഡോ കെ വി ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കല്‍ സംഘം നേതൃത്വം നല്‍കും. സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന സ്തനാര്‍ബുദം കണ്ടെത്താനും മറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഈ ക്യാമ്പില്‍ സൗകര്യമുണ്ടാവും. ചികിത്സയിലുള്ളവര്‍ക്ക് സംശയ ദൂരീകരണത്തിനും തുടര്‍ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കും, കൂടാതെ വീഡിയോ പ്രദര്‍ശനത്തിലൂടെയും ക്ലാസിലൂടെയും ക്യാന്‍സറിനെ കുറിച്ച് കൃത്യമായ അവബോധം നല്‍കുന്നതിനും ക്യാമ്പില്‍ സാധിക്കും. ക്യാന്‍സര്‍ എന്ന മഹാമാരിയെ നമ്മുടെ സമൂഹത്തിനിടയില്‍ നിന്നും തുടച്ചുമാറ്റാന്‍, സാധ്യതകളും ലക്ഷണങ്ങളും മുന്‍കൂട്ടി മനസിലാക്കി വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഈ ക്യാമ്പ് ഉപകരിക്കും വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
9048016432
9656757434
7012612323





Leave a Reply