August 14, 2026

വയനാട് മെഡിക്കൽ കോളേജ്: ഭൂമി അനുയോജ്യം: 2021-ൽ പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി.

0
Wayanad-medical-colleginayi-ettedukunna-chelode-estate-manthri-k-k-Shylaja-teacher-sandharshikunnu.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മെഡിക്കൽ കോളേജിനായി പുതിയതായി കണ്ടെത്തിയ ഭൂമി അനുയോജ്യമാണന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ .ചുണ്ടേലിലെ 50 ഏക്കര്‍ എസ്‌റ്റേറ്റ് ഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ചുണ്ടേലിലെ ഭൂമിയില്‍ ഡിസംബറില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം തുടങ്ങുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. പുളിയാര്‍മലയിലെയും തലപ്പുഴയിലെയും ഭൂമികളില്‍ മെഡിക്കല്‍ കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. .2021 ൽ വയനാട് മെഡിക്കൽ കോളേജിലേക്ക് വിദ്യാർത്ഥി പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *