August 17, 2026

ജില്ലാ ശാസ്ത്രോത്സവം: മീനങ്ങാടിക്ക് ഇരട്ടക്കിരീടം: ജേതാക്കളെ അഭിനന്ദിച്ചു.

0
IMG-20191023-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
          മീനങ്ങാടി: ആറാട്ടുതറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഹയർ സെക്കണ്ടറി വിഭാഗത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. ശാസ്ത്രമേളയിൽ 40 പോയൻറും, സാമൂഹിക ശാസ്ത്രമേളയിൽ 35 പോയന്റും നേടി ഇരു മേളകളിലും ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. ഗണിത ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവുമുണ്ട്. സംസ്ഥാതല മത്സരത്തിന് 25 പേർ യോഗ്യത നേടി. വിജയികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്ത യോഗം അഭിനന്ദിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.ഡോ.ബാവ കെ.പാലുകുന്ന്, ടി.ജി സജി, ബി.ബിനേഷ്, ഇ.രജിത്ത്, പി.ടി.ജോസ്, എസ്.സ്മിത, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു എന്നിവർ പ്രസംഗിച്ചു.          
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *