ഖാദിബോര്‍ഡിന്റെ സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ക്ക് പങ്കെന്ന് ആരോപണം
കല്‍പ്പറ്റ: പുല്‍പ്പളളി, വീട്ടിമൂല എന്ന സ്ഥലത്ത് ഖാദിബോര്‍ഡിന്റെ കീഴിലുളള 25 സെന്റ് സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ദിനേശ് കുമാറിന് പങ്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ കെ.കെ.ആരോപിച്ചു. ഇക്കാര്യത്തില്‍ ദിനേശ് കുമാര്‍ അധികാരം ദുര്‍വിനിയോഗം നടത്തി. അധികാരികളുടെ അനുമതിയില്ലാതെ കഴിഞ്ഞ ഒക്‌ടോബര്‍ 12 ന് സ്ഥലത്തെ രണ്ടര അടി മുതല്‍ മൂന്ന് അടിയോളം വണ്ണമുള്ള 5 ഓളം മരങ്ങള്‍ മുറിച്ച് കടത്തിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണം. ഇതിന് പുറമേ സര്‍ക്കാര്‍ ധനസഹായത്തിനും ധനസ്ഥാപനങ്ങളില്‍ നിന്ന് തൊഴില്‍ വായ്പ എടുക്കുന്നതിനും മറ്റും പൊതു ജനങ്ങളില്‍
നിന്ന് ദിനേശ് കുമാര്‍ കൈക്കൂലി വാങ്ങുന്നതായും മുജീബ് ആരോപിച്ചു. ദിനേശ് കുമാറിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മുജീബ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിന്ന് ദിനേശ് കുമാര്‍ കൈക്കൂലി വാങ്ങുന്നതായും മുജീബ് ആരോപിച്ചു. ദിനേശ് കുമാറിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മുജീബ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply