April 27, 2026

പ്രളയ പുനരധിവാസം: 54 വീടുകളുടെ ശിലാസ്ഥാപനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഒക്‌ടോബര്‍ 26 ന് ഉച്ചയ്ക്ക് ശേഷം 3 ന് പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ 35 കുടുംബങ്ങള്‍ക്കും കൊട്ടമുരട്ട് കോളനിയിലെ 6 കുടുംബങ്ങള്‍ക്കും പൂതാടി, നൂല്‍പ്പുഴ, മീനങ്ങാടി പഞ്ചായത്തുകളിലായുളള 13 കുടുംബങ്ങള്‍ക്കും വേണ്ടിയാണ് വീട് നിര്‍മ്മിക്കുന്നത്.  പുല്‍പ്പള്ളി വില്ലേജിലെ മരകാവില്‍ 4.75 ഏക്കര്‍ സ്ഥലവും ചേപ്പിലയില്‍ 2.37 ഏക്കര്‍ സ്ഥലവുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.   പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ ഭരണകൂടം മുഖേന കണ്ടെത്തിയ ഈ ഭൂമി 1,44,18,750 രൂപ റ്റി.ആര്‍.ഡി.എം. ഫണ്ട് ഉപയോഗിച്ച് വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  പത്ത് സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്ന തരത്തില്‍ വഴിയുണ്ടാകും.  കമ്മ്യൂണിറ്റി ഹാള്‍, സാമൂഹ്യ പഠനമുറി തുടങ്ങിയ സൗകര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കും. വീടുകളുടെ നിര്‍മ്മാണ പ്രവൃത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ഏറ്റെടുത്തത്. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *