July 16, 2026

മാനന്തവാടി മുനിസിപ്പൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എരുമത്തെരുവ്  മാർക്കറ്റിൽ നിന്നും പുഴുവരിച്ച മാംസം പിടികുടി ചൂട്ടക്കടവ് കുടിവെള്ള പദ്ധതിക്കു സമീപം കുഴിച്ചുമൂടി  വാർത്ത പത്രമാധ്യമങ്ങൾക്ക് നല്കാതെ പ്രശ്നം ഒതുക്കി തീർക്കാൻ കൂട്ടുനിന്ന മുനിസിപ്പൽ സെക്രട്ടറിക്കും  ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്  മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചീഞ്ഞളിഞ്ഞ  മാംസം വില്കുന്ന ലൈസൻസില്ലാത്ത കടകൾ അടച്ചു പൂട്ടാൻ കഴിയാത്തത് മുനിസിപ്പൽ ഭരണസമിതിയുടെ കഴിവുകേടാണ്. ഉദ്യോഗസ്ഥ ഭരണമാണ് മാനന്തവാടി നഗരസഭയിൽ നടക്കുന്നത്. മാസങ്ങളായി മാനന്തവാടിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഒരു ദുരന്തമായി മാറുമ്പോഴും ഭരണ സമിതി മൗനം പാലിക്കുകയാണ്. എരുമത്തെരിവിലെ മത്സ്യ മാംസ മാർക്കറ്റിന്റെ പണി പൂർത്തിയാക്കാത്തതിനാൽ ഒരു വർഷത്തോളമായി വൃത്തിഹീനമായ പ്രദേശത്തു നിന്നും മത്സ്യവും മാംസവും വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. മുൻപ് മത്സ്യതൊഴിലാളികളടക്കമുള്ള ആളുകൾ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി തവണ സമരങ്ങൾ നടത്തിയെങ്കിലും ''ഇപ്പോ ശരിയാക്കിത്തരാം'' എന്ന സ്ഥിരം പല്ലവി  മാത്രമാണ് ചെയർമാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.ഈ ജനകീയ പ്രശ്നത്തിൽ ഇടപെട്ട് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ച് മത്സ്യ മാംസ മാർക്കറ്റ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണം. അല്ലാത്തപക്ഷം കോൺഗ്രസും യു.ഡി എഫും സമരങ്ങൾക്ക് നേതൃത്വം നല്കും.യോഗത്തിൽ ഡെന്നിസൺ കണിയാരം അധ്വക്ഷത വഹിച്ചു.ബാബു പുളിക്കൽ, എം ആർ സുരേന്ദ്രൻ, രവീന്ദ്രൻ, ജിൻസ് ഫാന്റസി, ഹംസ പട്ടു കുത്ത്, പി.എ ബഷീർ പി.കെ കാദർ, സി. കൃഷണൻ, കെ.എംമത്തായി, കൗൺസിലർ സ്റ്റർവിൻസ്റ്റാനി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *