July 16, 2026

ആരോഗ്യമുളള ഊര്’ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20191029-WA0344.jpg
By ന്യൂസ് വയനാട് ബ്യൂറോ


     സുല്‍ത്താന്‍ ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ആരോഗ്യമുളള ഊര്' പദ്ധതി ഉദ്ഘാടനം നഗരസഭാ ചെര്‍മാന്‍ ടി.എല്‍. സാബു നിര്‍വ്വഹിച്ചു. നഗരസഭയിലെ അറുപതോളം കുടുംബങ്ങളുളള മാനിക്കുനി കോളനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി പ്രായഭേദമന്യേ ആളുകള്‍ക്ക് ആയുര്‍വേദ മരുന്ന് 5 ഘട്ടങ്ങളിലായി നല്‍കും. കൂടാതെ യോഗയും കോളനിവാസികളെ പരിശീപ്പിക്കും. ചടങ്ങില്‍ മരുന്ന് വിതരണവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും  നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ബാബു അബ്ദുള്‍ റഹിമാന്‍, പി.കെ സുമതി, എല്‍സി പൗലോസ്, വല്‍സ ജോസ്, കൗണ്‍സിലര്‍മാരായ എന്‍.എം വിജയന്‍, ഷബീര്‍ അഹമ്മദ്, ജയപ്രകാശ് തേലംമ്പറ്റ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ യു. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *