പുകയില രഹിതം: വിദ്യാലയങ്ങള്‍ക്ക് ചുറ്റും മഞ്ഞവര ക്യാമ്പയിൻ
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറ് വാര ചുറ്റളവ് നിയമം അനുശാസിക്കുന്നവിധം പുകയില വില്‍പന നിരോധിക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പിന്റെ 'മഞ്ഞവര ക്യാമ്പയിന്‍'. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുകയില നിയന്ത്രണ സമിതി ജില്ലാതല എകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നു കൂടി ലൈസന്‍സില്‍ ചേര്‍ക്കണമെന്ന് യോഗം നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണ്. അതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പുകയില ഉല്‍പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവത്ക്കരണവും നടത്തും. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു ലക്ഷം രൂപയും 7 വര്‍ഷം തടവുമാണ് ശിക്ഷ. നിയമത്തെ മുന്‍നിര്‍ത്തി പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഡി.എം.ഒ ആര്‍.രേണുക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു





Leave a Reply