March 28, 2024

മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സി.പി.എം. മാർച്ചും ധർണ്ണയും നടത്തി.

0
Img 20191030 Wa0376.jpg
അഴിമതി യു ഡി എഫ് ഭരണസമിതികളുടെ അംഗീകൃത മുഖമുദ്രയായി മാറിയിരിക്കുകയാണ് പി ഗഗാറിൻ
പനമരം
പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഴിമതിക്കെതിരേ സിപിഐ എം പനമരം  പുൽപള്ളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ
 മാർച്ചും ധർണ്ണയും  നടത്തി
ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് കടത്തുകയും ,കെട്ടിടം നവീകരിക്കുന്നതിന്റെ മറവിൽ അവിടെയുള്ള പല സാധനസാമഗ്രികളും, വില പിടിപ്പുള്ള ഉപകരണങ്ങളും അനധികൃതമായി വിൽപ്പന നടത്തുകയും ചെയ്തതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും പ്രാദേശി കോൺഗ്രസ് നേതാക്കൻമാരുമാണ് ഒത്താശ ചെയ്ത് കൊടുത്തത്,
  ഖാദി ബോർഡ് ഉന്നത ഉദ്യോഗസ്ഥരും, ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമടക്കം മൗനം പാലിക്കുകയാണ്, അഴിമതിയിൽ പങ്ക് ചേർന്ന മുഴുവൻ ആളുകൾക്കെതിരേയും നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ആവശ്യപ്പെട്ടു.മൂന്നരക്കോടി മുതൽ മുടക്കിൽ ഓഫീസ് സമുച്ചയം പണിതുയർത്തുന്നത് പുഴവക്കിലാണ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഭരണം നടത്തുന്നത്, ഖാദി ബോർഡ് പുതിയതായി ആരംഭിക്കുന്ന തൊഴിൽസംരഭങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിലും അഴിമതി നടത്തുകയാണ് കോൺഗ്രസ്,
അഴിമതി നടത്തിയവർ മറഞ്ഞിരിക്കുകയും മരം മുറിച്ച കൂലി പണിക്കാരനെതിരേ കേസെടുക്കുകയുമാണ് നിലവിൽ ചെയ്തിട്ടുള്ളത്, അഴിമതിക്ക് നേതൃത്വം കൊടുത്ത മുഴുവൻ ആളുകൾക്കെതിരേ നടപടി വേണം, ഖാദി ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണം നടത്താൻ ബ്ലോക്ക് പഞ്ചായത്തിനധികാരമില്ല. അഴിമതിക്കായി നിയമങ്ങൾ കാറ്റിൽ പറത്തുന്ന പ്രസിഡന്റ് തൽസ്ഥാന മൊഴിയണമെന്നും  ആവശ്യപ്പെട്ടു. ധർണ്ണ 
സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
 എം എസ് സുരേഷ് ബാബു അധ്യക്ഷനായി
എ എൻ പ്രഭാകരൻ, കെ റഫീക്, ടിബി സുരേഷ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ്
രുഗ്മിണി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ്
പി എ ബാബു, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിര സുകുമാരൻ, വി എം തങ്കച്ചൻ ,എന്നിവർ സംസാരിച്ചു. ജസ്റ്റിൻ ബേബി സ്വാഗതവും കെ പി ഷിജു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *