August 13, 2026

ജനവാസ കേന്ദ്രത്തിലെ ജലസ്രതസ്സുകളിലും പൊതുവഴികളിലും സെപ്ടിക്മാലിന്യങ്ങള്‍ തള്ളി

0
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട:
തരുവണ നടക്കല്‍,ഉപ്പുന്നട റോഡിലെ കൈതോടുകളിലും റോഡരികിലുമാണ് ഇന്നലെ പുലര്‍ച്ചെ മാലിന്യാവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്.കൂവണക്കുന്ന് കോളനിയിലെ മുപ്പതോളം കുടംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ അലക്കാനും കുളിക്കാനുമുപയോഗിക്കുന്ന തോട്ടിലും വിദ്യാര്‍ത്ഥികളുള്‍പ്പെടെ നടന്നുപോവുന്ന രോഢരികിലുമാണ് സെപ്ടിക് മാലിന്യം തള്ളിയിരിക്കുന്നത്.റോഡരികില്‍ വെച്ച് തോട്ടിലെ വെള്ളമുപയോഗിച്ച് വാഹനം കഴുകിയ ശേഷമാണ് സാമൂഹ്യ വിരുദ്ധര്‍ സ്ഥലം വിട്ടത്.രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയിൽ മാലിന്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വെള്ളമുണ്ട പഞ്ചായത്ത്  നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വടകരയിലെ സ്വകാര്യ ആശുപത്രി മാലിന്യങ്ങള്‍ പ്രദേശത്ത് നിക്ഷേപിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *